വിലക്കയറ്റം നിയന്ത്രിക്കാൻ ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. വില കുത്തനെ ഉയരുന്നതിനാലാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കിയത്.എല്ലാ തരത്തിലുമുള്ള ഉള്ളികളും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്. നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മറ്റൊരു പ്രഖ്യാപനം വരുന്നതുവരെ കയറ്റുമതി ചെയ്യരുതെന്നാണ് ഉത്തരവ്.
കർണാടക, മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട് എന്നീവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായതാണ് ഉള്ളി വില വർദ്ധിക്കാൻ കാരണമായത്. ഡൽഹിയിൽ ഉള്ളിയുടെ വില കിലോയ്ക്ക് 60 മുതൽ 80 രൂപവരെയാണ്. ഉള്ളിയുടെ വില കുതിച്ചുയരുന്നതിനെ തുടർന്ന് പൊതുജനങ്ങൾക്ക് 23.90 രൂപ നിരക്കിൽ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Huge increase in onion rate