ഒമ്പത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഒമ്പത് രാത്രിയും പത്തു പകലും നീണ്ടു നിൽക്കുന്ന ആഘോഷമാണിത്. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം വിദ്യാദേവതയായ സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജകൾ നടത്തുന്നത്. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്.
ഈ വർഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയാണ് നവരാത്രി ആഘോഷിക്കുന്നത്. ആയുധ പൂജ, ഗ്രന്ഥ പൂജ, വിദ്യാരംഭം, സംഗീത നൃത്തപരിപാടികൾ എന്നിങ്ങനെ വിവിധ തരം ചടങ്ങുകളാണ് നവരാത്രി മഹോത്സവത്തിലുള്ളത്. കേരളത്തിലെ പ്രധാന ദേവി ക്ഷേത്രങ്ങളിൽ എല്ലാം തന്നെ നവരാത്രി ആഘോഷങ്ങൾക്കായുള്ള മുന്നോരുക്കങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.