ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും

by-election

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിതി ഇന്ന് അവസാനിക്കും. എറണാകുളം, കോന്നി, വട്ടിയൂർക്കാവ്, അരൂർ, മഞ്ചേശ്വരം,  എന്നീ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് പ്രധാന മുന്നണികളിൽ നിന്നുമുള്ള സ്ഥാനാർഥികൾ പത്രിക ഇന്ന് സമർപ്പിക്കും. ഒക്ടോബർ മൂന്നിനാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 

ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് എൽഡിഎഫ് ആണ്. യുഡിഎഫും പ്രചാരണ പരിപാടികളുമായി മുന്നിലുണ്ട്. ഏറ്റവും അവസാനം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് ബിജെപിയാണ്. വേട്ടെടുപ്പ് നടക്കുന്നത്  ഒക്ടോബർ 21 നാണ്. വേട്ടെണ്ണൽ ഒക്ടോബർ 24 നു നടക്കും.