പറക്കുന്നതിനിടെ എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ ദുരന്തം തന്നെയാണ് ഒഴിവായത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.
ഗോവയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടത്തെ എന്‍ജിന്‍ തകരാറിലാവുകയും തീപിടിക്കുകയും ചെയ്തതിനെ തുടർന്ന് 20 മിനിട്ടിനു ശേഷം തിരിച്ച് ഇറക്കുകയായിരുന്നു. ഗോവ മന്ത്രി നീലേഷ് കാബ്രാൾ ഉൾപ്പടെ 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തീപിടുത്തം കണ്ട യാത്രക്കാര്‍ പരിഭ്രാന്തരാവുകയായിരുന്നു.
എന്നാല്‍ അപകടം തിരിച്ചറിഞ്ഞ പൈലറ്റ്, ഇടത്തെ എന്‍ജിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയും ഒരു എന്‍ജിന്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് തിരികെ പറക്കുകയുമാണ് ചെയ്തത്. പിന്നീട് സുരക്ഷിതമായി തന്നെ ഗോവ വിമാനത്താവളത്തിലെത്തുകയും യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ ഡല്‍ഹയിലെത്തിക്കുകയും ചെയ്തു.
Content Highlights: IndiGo flight made an emergency landing at Goa airport after the aircraft’s engine caught fire.