വന്‍കിട കരിങ്കൽ ക്വാറി ഉടമകൾക്ക് തിരിച്ചടിയാകുന്ന നടപടിയുമായി സുപ്രീം കോടതി. 15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന വിധിയാണ് സുപ്രീംകോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. മാത്രമല്ല, ഭൂപരിഷ്കരണത്തില്‍ വ്യാവസായിക ഭൂമിക്ക് ലഭിക്കുന്ന ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നും സുപ്രീംകോടതി അറിയിക്കുന്നു.
പുതിയ ക്വാറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെച്ചൊല്ലി ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. ഇതുപ്രകാരം 15 ഏക്കറില്‍ കൂടുതലുള്ള ക്വാറികള്‍ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ സാധ്യമല്ല. 2018ലെ പ്രളയത്തിനു ശേഷം സര്‍ക്കാര്‍ 119 ക്വാറികള്‍ക്ക് അനുമതി നല്‍കിയെന്ന ആരോപണങ്ങളുമായി കഴിഞ്ഞ മാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
Content Highlights: Supreme Court of India’s new decision of making big quarry owners in trouble.