സമയദൈർഘ്യം മൂലം തമിഴ് ചിത്രം കാപ്പാനിൽ നിന്നും ഒഴിവാക്കിയ രംഗം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒരിടവേളയ്ക്ക് ശേഷം മോഹൻലാല്‍ തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണ് കാപ്പാൻ. സൂര്യയെ നായകനായി കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ നടൻ മോഹൻലാലിന് പ്രധാനമന്ത്രിയുടെ വേഷമാണ്. എസ് പി ജി ഓഫീസറായി സൂര്യയും അഭിനയിക്കുന്നു. പ്രധാനമന്ത്രിയുടെ മരണത്തിനു ശേഷമുള്ള ഒരു രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിച്ച ചിത്രത്തിൽ സയേഷയാണ് നായിക. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാസ്കരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: The crew of Kappan released the deleted scene from the movie.