നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. ടെലിഗ്രാമിലെ സെല്‍ഫ് ‘ഡിസ്ട്രക്റ്റിംഗ് ടൈമര്‍’ എന്ന ഫീച്ചറിന് സമാനമായി ‘ഡിസപ്പിയറിങ് മെസേജസ്’ എന്ന പേരിലാകും ഈ ഫീച്ചർ പ്രത്യക്ഷപ്പെടുക. അയച്ച മെസേജുകള്‍ തനിയെ ഡിലീറ്റ് ആകുന്ന സംവിധാനമായിരിക്കും ഇത്.
ടെലിഗ്രാമില്‍ പേഴ്സണല്‍ ചാറ്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ സംവിധാനം ഉള്ളത്. വാട്സ് ആപ്പില്‍ നിലവില്‍ ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമാവും ഈ ഫീച്ചർ സംവിധാനം ലഭ്യമാക്കുക. ഈ ഫീച്ചര്‍ വന്നു കഴിഞ്ഞാല്‍ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ എത്രനേരം പ്രദര്‍ശിപ്പിക്കണം എന്ന് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം. പിന്നീടത് പേഴ്സണല്‍ ചാറ്റിലും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: WhatsApp is going to introduce its new feature.