സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി 628 നിര്‍മാണങ്ങള്‍ അനധികൃതമെന്ന് കണ്ടെത്തല്‍

illegal constructions in Kerala

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മാത്രം ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും അടക്കം 628 നിര്‍മാണങ്ങള്‍ നിയമം ലംഘിച്ച്‌ നടത്തിയതാണെന്ന് കണ്ടെത്തി. കൂടാതെ, വേമ്പനാട് കായല്‍ തീരത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കൊട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസും നല്‍കി.

628 അനധികൃത നിര്‍മാണങ്ങളിൽ അഞ്ചെണ്ണം റിസോര്‍ട്ടുകളാണ്. നിയമലംഘനങ്ങളുടെ വിവരങ്ങള്‍ തദ്ദേശവകുപ്പ് ഹൈക്കോടതിയില്‍ നല്‍കി. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.