ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ ജാമ്യം തേടി പി. ചിദംബരം സുപ്രീംകോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ചിദംബരത്തിനായി ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഏഴ് വര്‍ഷം മാത്രം ശിക്ഷ ലഭിക്കുന്നതിനുള്ള കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ജാമ്യത്തിന് അദ്ദേഹം അര്‍ഹനാണെന്നുമാണ് അഭിഭാഷകന്റെ വാദം
ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിനു മുമ്പാകെ ഹർജി അതിവേഗം പരിഗണിക്കണമെന്ന ആവശ്യവും സിബൽ ഉന്നയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയായിരിക്കും ഹരജി ലിസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. നേരത്തെ ചിദംബരത്തിന് ജാമ്യം നല്‍കുന്നതിനെ സി.ബി.ഐ എതിര്‍ത്തിരുന്നു.
Content Highlights: Chidambaram to the Supreme Court to seek bail in th INX media corruption case