മൊബൈല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ 25 സെക്കന്‍ഡ് മാത്രമേ ഫോൺ റിങ് ചെയ്യൂ

mobile ringing time changed

എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നീ നെറ്റ്‌വര്‍ക്കുകളില്‍നിന്ന് ഇനി ഫോണ്‍ കോള്‍ റിങ് ചെയ്യുക 25 സെക്കന്‍ഡ് മാത്രം. നേരത്തെ ഫോണ്‍ റിങ്ങിങ് സമയം 35 മുതല്‍ 40 സെക്കന്‍ഡ് വരെയായിരുന്നു. ഇതാണ് 25 സെക്കന്‍ഡിലേക്ക് വെട്ടിക്കുറച്ചത്. .

കോള്‍ അറ്റന്‍ഡ് ചെയ്യാനുള്ള സമയ പരിധി മുന്‍പ് 45 സെക്കന്‍ഡ് വരെ ആയിരുന്നു. എന്നാല്‍ കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ റിംങ്‌ ചെയ്യുന്നത് മൊബൈല്‍ സ്പെക്‌ട്രത്തിന്‍റെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാണിച്ച്‌ ജിയോ നേരത്തെ തന്നെ സമയപരിധി കുറച്ചിരുന്നു.

റിലയന്‍സ് ജിയോ 20-25 സെക്കന്‍ഡ് റിങ് സമയം നല്‍കുന്നുള്ളുവെന്നും ഇത് ഇന്റര്‍ കണക്‌ട് യൂസേജ് ചാര്‍ജ് (ഐയുസി) വരുമാനം ഉയര്‍ത്താനുള്ള തന്ത്രമാണെന്നും എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ആരോപിച്ചിരുന്നു. ഒരു ടെലികോം നെറ്റ്‌വര്‍ക്കിലേക്കുള്ള കോളിന് ആ കോള്‍ പുറപ്പെടുന്ന നെറ്റ്‌വര്‍ക്ക് നല്‍കേണ്ട ഫീസാണ് ഐയുസി. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഐയുസി നിരക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് ജിയോ റിങ് ടെെം 25 സെക്കന്‍ഡായി നേരത്തെ കുറച്ചതെന്നാണ് റിപ്പോര്‍ട്ട്.