തന്റെ വിവാഹദിവസം മരിച്ചുപോയ അച്ഛന്റെ സാന്നിധ്യം ഉണ്ടാവാൻ അദ്ദേഹത്തിന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്യുന്ന ബ്രിട്ടീഷ് വധു ഷാര്‍ലറ്റ്. ഷാര്‍ലറ്റ് ചെയ്ത നെയിൽ ആർട്ട് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അച്ഛന്റെ മുന്നില്‍ വെച്ച് തന്നെ വിവാഹം നടക്കണം എന്നത് അച്ഛന്റെയും മകളുടെയും വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നതാണ് ഇത്തരത്തിലൊരു വ്യത്യസ്ത മാർഗം കണ്ടെത്തുന്നതിന് ഷാർലറ്റിനെ പ്രേരിപ്പിച്ചത്.
ഷാർലറ്റിന്റെ വിവാഹത്തിനു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാന്‍സര്‍ രോഗത്തെത്തുടർന്ന് പിതാവ് മരണപ്പെടുന്നത്. എന്നാൽ, അച്ഛന്റെ ആഗ്രഹം പോലെ തീരുമാനിച്ചുറപ്പിച്ച ദിവസം തന്നെ വിവാഹ ചെയ്യാന്‍ മകൾ തീരുമാനിക്കുകയായിരുന്നു. അപ്പോഴും അച്ഛന് ഇല്ലലോ എന്ന വിഷമം ഷാർലറ്റിനെ തളര്‍ത്തുകയും ഒടുവില്‍ അച്ഛന്റെ സാന്നിധ്യത്തില്‍ തന്നെ താലികെട്ടാനുള്ള മാർഗം കണ്ടെത്തുകയുമായിരുന്നു.
നെയില്‍ ആര്‍ട്ട് വിദഗ്ധയും ബന്ധുവുമായ ക്രിസ്റ്റിയാണ് ഇതിനായി ഷാർലറ്റിനെ സഹായിച്ചത്. ഒരു ചെറിയ ഗ്ലാസ് പാത്രത്തിൽ കൊണ്ടുവന്ന ചിതാഭസ്മത്തില്‍ നിന്നും അനുയോജ്യമായ തരികള്‍ മാത്രം തിരഞ്ഞെടുത്ത് നെയില്‍ ആര്‍ട്ട് ചെയ്തതെടുക്കുകയായിരുന്നു. നഖത്തിന് പുറമേ അച്ഛന്റെ ചിത്രം ആലേഖനം ചെയ്ത ഷൂ, പെന്‍ഡന്റ് എന്നിവയും ഷാര്‍ലറ്റ് വിവാഹദിനത്തില്‍ ഉപയോഗിച്ചിരുന്നു.
Content Highlights: Bride did nail art using her father’s cremation ashes.