രാജ്യത്തെ തൊഴിൽ  സാഹചര്യം മോശമാവുകയാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്

റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് രാജ്യത്തെ തൊഴില്‍ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന്

രാജ്യത്തെ തൊഴില്‍ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് റിസര്‍വ് ബാങ്കിന്റെ പ്രതിമാസ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ റിപ്പോര്‍ട്ടുകൾ. സെപ്റ്റംബറില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. സർവേയിൽ, 52.5 ശതമാനം പേർ രാജ്യത്തെ തൊഴിൽ സാഹചര്യത്തെ വിമര്‍ശിക്കുകയും 26.7 ശതമാനം പേർ തങ്ങളുടെ വരുമാനം കുറയുകയാണെന്നും രേഖപ്പെടുത്തി. 

2012 ന് ശേഷം ഇതാദ്യമായാണ് തൊഴില്‍ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകള്‍ പ്രതികരിക്കുന്നത്.  രാജ്യത്തെ പ്രധാന 13 നഗരങ്ങളിലായാണ് സര്‍വേ നടത്തിയത്. രാജ്യത്തെ മൊത്തം സാമ്പത്തിക അവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നുവെന്ന് 47.9 പേരും വരും വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്ന് 38.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. 

Content Highlights: The reserve bank report that the work situation in the country is becoming bad