കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ അഞ്ച് ശതമാനം വര്‍ധനവ് വരുത്തി കേന്ദ്രം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാര്‍ക്കു സര്‍ക്കാര്‍ നല്കുന്ന ദീപാവലി സമ്മാനമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി.
50 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെൻഷൻകാർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ജീവിതച്ചെലവ് ക്രമീകരണ അലവൻസാണ് ക്ഷാമബത്ത. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് വര്‍ധിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് 16,000 കോടി രൂപയുടെ അധിക ചെലവാണ് സര്‍ക്കാരിനുണ്ടാകുക.
Content Highlights: Raised DA for central government employees by five percent.