നിലമ്പൂരിൽ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതി റഹ്മത്തുള്ളയെ രണ്ട് വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. വിദേശത്ത് നിന്നും മടങ്ങവേ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിലെ നാലാം പ്രതിയാണ് റഹ്മത്തുള്ള.
2016 ഡിസംബറിൽ നിലമ്പൂരിലെ കക്കാടംപൊയിലിനടുത്താണ് സംഭവം നടന്നത്. സദാചാര പൊലീസ് ചമഞ്ഞെത്തിയ ഏതാനും പേർ മാധ്യമപ്രവർത്തകയായ യുവതിയുടെ കൈക്ക് കയറിപ്പിടിക്കുകയും കൈയില്‍നിന്ന് മൊബൈല്‍ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ലൈംഗികമായി കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
കേസിൽ ആറു പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് പ്രതികളെയും പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജ്യാമത്തിലിറങ്ങുകയും ചെയ്തു. എന്നാൽ വിദേശത്തേക്ക് കടന്നു കളയുകഞ്ഞ റഹ്മത്തുള്ളയെ രണ്ടു വർഷങ്ങൾക്കു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
Content Highlights: Arrested the accused in the Nilambur Journalist attack case after two years.