അടുത്തിടെ ഉണ്ടായ ആഗോള മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചെങ്കിലും ഇപ്പോഴും വളരെയധികം സാധ്യതകളുമായി അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ തന്നെയാണ് ഇന്ത്യയുടേതെന്ന് വെളിപ്പെടുത്തി ലോകബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധൻ ഹാൻസ് ടിമ്മർ.
ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാതുകൊണ്ടാണ് സമീപകാലത്ത് ഇത്രയും മാന്ദ്യം ഉണ്ടായിട്ടും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ചാ നിരക്ക് കൂടുതലായിരിക്കുന്നത്. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്നാണ് കണക്കെങ്കിലും 2021 ൽ 6.9 ശതമാനമായും 2022 ൽ 7.2 ശതമാനമായും ഇത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
2016ൽ 8.2 ശതമാനമായിരുന്ന ഇന്ത്യയുടെ വളർച്ചാ നിരക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 2.2 ശതമാനമായി കുറഞ്ഞിരുന്നുവെന്നും ഇത്തരത്തിൽ ഇന്ത്യയിൽ ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ 80 ശതമാനവും അന്തർദ്ദേശീയ കാരണങ്ങൾ കൊണ്ടാണെന്നാണ് ലോകബാങ്ക് കണക്കാക്കുന്നതെന്നും ടിമ്മർ ചൂണ്ടിക്കാട്ടി.
Content Highlights: India still a fast-growing economy with a lot of potentials: World Bank economist.