പീഡനപരാതി നൽകിയ ട്രാന്‍സ് യുവതിയോട് ലിംഗ നിർണയം നടത്താൽ ആവശ്യപ്പെട്ട്  പോലീസ് 

police asked to submit sex determination certificate to trans woman

പീഡനപരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ ട്രാന്‍സ് യുവതിയോട് ലിംഗ നിർണയ സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ  പോലീസ് ആവശ്യപ്പെട്ടതായി ആരോപണം. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ലിംഗനിര്‍ണയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് പോലീസ് പറഞ്ഞതായി യുവതി ആരോപിച്ചു.

നവി മുംബൈയിലേക്ക് പോകാനായി ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ തന്റെ ശരീരത്തില്‍ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് ട്രാന്‍സ് യുവതി ഇയാളെ പിടികൂടി റെയില്‍വേ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പോലീസുകാര്‍ സഹകരിച്ചില്ലെന്നും പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ലിംഗനിര്‍ണയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് പൊലീസ് പറഞ്ഞതായി ഇവര്‍ അറിയിച്ചു.

തന്നെ ദേഹപരിശോധന നടത്താന്‍ വനിതാ പൊലീസുകാരോട് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായും ട്രാന്‍സ് യുവതി പറഞ്ഞു. ലിംഗനിര്‍ണയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. 50 വയസ്സുകാരനായ പ്രകാശ് ദേവേന്ദ്ര ദത്താണ് അറസ്റ്റിലായത്.

CONTENT highlight: police asked to submit sex determination certificate to the trans woman before registering  FIR