ഭവനരഹിതര്‍ക്കായുള്ള ഫ്ലാറ്റ് നിര്‍മ്മാണ നടപടികൾ ആരംഭിച്ച് സര്‍ക്കാര്‍ 

സംസ്ഥാനത്തെ ഭവനരഹിതര്‍ക്കായുള്ള ഫ്ലാറ്റ് സമുച്ചയ നിർമ്മാണ നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. 450 കോടി രൂപ ചിലവിൽ 56 സ്ഥലങ്ങളിലായി 3100 ഭവനങ്ങൾ നിര്‍മ്മിക്കാനാണ് തീരുമാനം. തമിഴ്നാട്ടിൽ നിന്നുള്ള സി നാരായണറാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. വീടു നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

ലെെഫ് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായിട്ടാണ് ഫ്ലാറ്റ് സമുച്ചയ നിർമ്മാണം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഒന്നാമത്തെ റീജിയണിൽ 18 സ്ഥലങ്ങളിലും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ റീജിയണില്‍ 21 സ്ഥലങ്ങളിലും കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ റീജിയണില്‍ 17 സ്ഥലങ്ങളിലുമാണ് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്.

Content Highlights: State Government started the Flat construction projects for the homeless in Kerala.