ഇന്ത്യയിലെ നൂറു സമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിൻ പുറത്തിറക്കിയപ്പോൾ അതിൽ ഏറ്റവും പ്രായം കുറഞ്ഞ ധനികന്‍ മലയാളിയായ ബൈജു രവീന്ദ്രന്‍. വിദ്യാര്‍ഥികൾക്ക് അധ്യാപകനും പഠനസഹായിയുമായ ബൈജൂസ് ദ ലോണിംഗ് ആപ്പിന്റെ സ്ഥാപകനാണ് കണ്ണൂർ സ്വദേശിയായ ബൈജു. നൂറു ധനികരുടെ പട്ടികയില്‍ 72-ാം സ്ഥാനത്തുള്ള ബൈജുവിന്റെ ആസ്തി 190.1 കോടി ഡോളറാണ്.
2015ൽ സ്ഥാപിച്ച ബൈജൂസ് കമ്പനി ഇപ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനികളിൽ ഒന്നാണ്. ഫേസ്ബുക്ക് ആദ്യമായി ഏഷ്യയില്‍ നിക്ഷേപം നടത്തുന്നതും ബൈജൂസിലാണ്. കുട്ടികളുടെ പഠനം ലളിതമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ആപ്പിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്.
തന്നെ പഠിപ്പിക്കാന്‍ വേണ്ടി തന്റെ മാതാപിതാക്കള്‍ കണ്ടെത്തിയ രീതികളെ ബൈജൂസ് ആപ്പിന് വേണ്ടി പരിഷ്കരിക്കുക മാത്രമാണ് ഈ അഴിക്കോട്ടുകാരൻ ചെയ്തത്. സുഹൃത്തുക്കൾക്ക് ഐ.ഐ.എം പ്രവേശന പരീക്ഷാ പരീശീലനം നൽകി ആരംഭിച്ച പരിശ്രമമാണ് ഇന്നുകാണുന്ന നിലയിലേക്കുയർന്നത്.
Content Highlights: The youngest rich men among the 100 richest people in India is a Malayalee.