ബുദ്ധി കൂടിയാലും പ്രശ്നമോ? ഉയർന്ന ഐക്യു മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ

having-a-higher-iq-puts-you-more-at-risk-of-mental-illness-study-finds

മനുഷ്യബുദ്ധിയുടെ ഒരളവുകോലാണ് ഐക്യു(ഇന്റലിജൻസ് കോഷ്യന്റ്) അഥവാ ബുദ്ധിലബ്ധി. ഐക്യൂ കൂടിയവരും കുറഞ്ഞവരും ശരാശരി ഐക്യൂ ഉള്ളവരുമെല്ലാം നമുക്ക് ചുറ്റുമുണ്ട്. പക്ഷെ ഐക്യു കൂടിയവരെയാണ് നാം കൂടുതൽ പ്രശംസിക്കുകയും പ്രത്യേക പരിഗണന കൊടുക്കുകയും ചെയ്യുന്നത്. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് ഉയർന്ന ഐക്യു ഉള്ളവരിൽ മാനസികരോഗത്തിന് സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

 ഉയർന്ന ഐക്യു ഉള്ളവരുടെ സംഘടനയായ മെൻസയിലെ 130ന് മുകളിൽ ബുദ്ധിലബ്ധിയുള്ള അംഗങ്ങളിൽ നടന്നിയ പരിശോധനയിൽ ഉയർന്ന ബുദ്ധിശക്തിയുള്ളവരിൽ മാനസിക വൈകല്യങ്ങൾക്കും ശാരീരിക രോഗങ്ങൾക്കുമുള്ള അപകടരമായ സാധ്യത വളരെയധികമാണെന്ന് കണ്ടെത്തി. ശാസ്ത്ര-മെഡിക്കൽ ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കുന്ന സയൻസ് ഡയറക്ട് എന്ന  വെബ്‌സൈറ്റാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

 സർവേയിൽ പങ്കെടുത്ത മെൻസ അംഗങ്ങളിൽ 3,715 പേർക്ക് ഉത്കണ്ഠാ രോഗസാധ്യത കൂടുതലാണെന്നും അതിൽ 20 ശതമാനം പേർക്കും ഉത്കണ്ഠാ രോഗമുണ്ടെന്നുമാണ് കണ്ടെത്തിയത്. ഇത് സാധാരണ ആളുകളിൽ നടത്തിയ പഠനവുമായി താരതമ്യം ചെയ്തപ്പോൾ വ്യക്തമായത് ഉയർന്ന ഐക്യൂ ഉളളവരുടെ രോഗസാധ്യതയേക്കാൾ കുറവാണ് സാധാരണ ആളുകളുടെ രോഗസാധ്യത എന്നുമാണ്. ബുദ്ധിശക്തി കൂടിയവരുടെ തലച്ചോറ് അമിതമായി പ്രവർത്തിക്കേണ്ടിവരുന്നതാണ് ഇതിനു കാരണമെന്നും പഠനത്തിൽ പറയുന്നു. 

Content Highlights: Studies reported that having a high IQ puts you more at risk of Mental Illness.