സാമ്പത്തിക പ്രതിസന്ധി മൂലം 25000ത്തോളം ഹോം ഗാർഡുകളെ പിരിച്ചുവിടാനൊരുങ്ങി യു.പി സർക്കാർ

25-000-home-guards-may-lose-jobs

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 25000 ത്തോളം ഹോം ഗാര്‍ഡുകളെ പിരിച്ചുവിടാന്‍ ഒരുങ്ങി ഉത്തർപ്രദേശ് സര്‍ക്കാര്‍. സുപ്രീംകോടതി പുതുക്കി നിശ്ചയിച്ച അലവന്‍സ് തുക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിൻറെ പുതിയ തീരുമാനം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ പോലീസ് സ്റ്റേഷന്‍, ട്രാഫിക് സിഗ്നലുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഹോം ഗാര്‍ഡുകളെ വിന്യസിപ്പിക്കേണ്ടെതില്ലെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. 

ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അടക്കം പങ്കെടുത്ത യോഗത്തിലാണ് ഹോം ഗാര്‍ഡുകളെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് അനുസരിച്ച് 500 രൂപയായിരുന്ന ദിവസ വേതനം 672 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇത് സര്‍ക്കാറിന് ഒരു മാസം പന്ത്രണ്ട് കോടിയോളം അധികചെലവാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Content highlights: up government plans to sack 25,000 home guards due to financial crisis