കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങൾക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ മന്ത്രി. പക്ഷിസ്ഥാൻറെ ശത്രു എന്ന നിലക്കായിരിക്കും ആക്രമണം നടത്തുക എന്ന് കാശ്മീർ, ഗിൽജിത് , ബാൾട്ടിസ്ത്താൻ മേഖലകളുടെ ചുമതലയുള്ള മന്ത്രി അലി അമീർ ഗണ്ഡപൂർ പറഞ്ഞു.
കാശ്മീർ വിഷയത്തിൽ രാജ്യാന്തര തരത്തിൽ തന്നെ തിരിച്ചടി ലഭിച്ച സാഹചര്യത്തിൽ ആയിരുന്നു മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന. കാശ്മീർ വിഷയത്തിൽ പ്രശ്നം ഉണ്ടായാൽ പാകിസ്ഥാൻ യുദ്ധത്തിന് മുതിരുമെന്നും അപ്പോൾ പാകിസ്ഥാനെ പിന്തുണക്കാത്ത രാജ്യങ്ങളെ ശത്രുക്കളായി കാണാനേ സാധിക്കുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കി.
പാകിസ്ഥാൻ മാധ്യമ പ്രവർത്തക നൈലൈ ഇനായത്ത് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. കാശ്മീർ പ്രശ്നം ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. സാർക്ക്, അറബ് രാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചിരുന്നു. കാശ്മീർ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ഇന്ത്യ-പാക് പ്രശ്നം കൂടുതൽ വഷളായിരുന്നു. ഇന്ത്യക്കെതിരെ ആണവ യുദ്ധം വരെ ഉണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭീഷണി മുഴക്കിയിരുന്നു.
Content Highlights: Countries supporting India will be hit by missiles. Says Pakistan minister Ali Amin Gandapur.