സർദാർ വല്ലഭായ് പട്ടേലിൻറെ 144മത് ജന്മദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഭുവനേശ്വറിൽ നടന്ന ‘റൺ ഓഫ് യൂണിറ്റി ‘ ചടങ്ങ് യൂണിയൻ മന്ത്രി ദർമേന്ദ്ര പ്രധാൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പ്രധാൻ, പട്ടേലിന് ആദരാഞ്ജലി അർപ്പിച്ചു. “ഏക് ഭാരത്, സ്രേഷ്ട ഭാരത്” എന്ന സന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ ബിജെപി എംപി അപരാജിത സാരംഗി ഉൾപ്പടെ നിരവധി പ്രമുഖരും പങ്കെടുത്തു.
പട്ടേലിന്റെ സ്വപ്നസാക്ഷത്കാരമെന്നോണം ഇന്ത്യയുടെ ജമ്മുവും കാശ്മീറും സംയോജിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്കിനെക്കുറിച്ചും ഫ്ലാഗ് ഓഫ് പ്രസംഗത്തിനിടെ പ്രധാൻ പരാമർശിച്ചു. നേരത്തെ തന്നെ കവാഡിയയിലെ യൂണിറ്റി സ്റ്റാച്യുവിൽ മോദി പട്ടേലിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു .