‘മഹ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ലക്ഷദ്വീപിലെങ്ങും അതീവ ജാഗ്രത നിർദ്ദേശം
അറബിക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം മഹചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 4.9 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപിലെങ്ങും കടുത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കടലിൽ പോകുന്നവർക്ക് കനത്ത നിയത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ ഫലമായി കേരളത്തിലെ പലപ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
ലക്ഷദ്വീപിലെ വടക്കൻ മേഖലകളിലുള്ളവരെ ദൂരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചതായി ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ ഗതാഗതം നിർത്തിവെച്ചിരിക്കുതയാണ്. പുറപ്പെട്ട കപ്പലുകൾ ബേപ്പൂർ തുറമുഖത്തു തിരിച്ചു എത്തിച്ചു.