“മഹ” പ്രഭാവം കുറയുന്നു; കേരളത്തിൽ മഴ കുറഞ്ഞേക്കും 

Maha-left -Kerala

അറബിക്കടലിൽ രൂപം കൊണ്ട  മഹ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് കുറയുന്നു. ഇതോടെ കേരളത്തിൽ പൊതുവെ മഴ കുറയാൻ  സാധ്യതയുണ്ടെന്ന്   കാലാവസ്ഥ നീരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. കാറ്റ്‌ ലക്ഷദ്വീപ് കടന്ന് വടക്ക് -പടിഞ്ഞാറു ദിശയിൽ നീങ്ങുകയാണ് . മഹ കേരളത്തിൽ നിന്ന് മാറി 500 കിലോമീറ്റർ അകലെ കർണാടക, ഗോവ മേഖലകളിലാണുള്ളത്. ഇത് കൂടുതൽ ശക്തി പ്രാപിച്ച്‌ ഒമാൻ തീരത്തേക്ക് പോകും.

അതേ സമയം കേരളത്തിലെ തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും അതി തീവ്ര മഴയ്‌ക്ക്‌ സാധ്യതയുള്ള ലക്ഷദ്വീപിൽ റെഡ് അലെർട്ടുമാണ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തു മത്സ്യ ബന്ധനം പൂർണമായും നിർത്തി വെച്ചിരിക്കുകയാണ്.