ഇന്ത്യയ്ക്കെതിരെയുളള സെെബർ യുദ്ധത്തിൽ സുരക്ഷ ശക്തമാക്കിയില്ലെങ്കിൽ വൻ ദുരന്തമാകുമെന്ന് മുന്നറിയിപ്പ്. ഇപ്പോഴത്തെ സുരക്ഷാ നിയമങ്ങൾ അപര്യാപ്തമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. 2013 ൽ ചിട്ടപ്പെടുത്തിയ സൈബർ നിയമമാണ് ഇന്ത്യയുടേത്. ഇന്റർനെറ്റുമായി ബദ്ധപ്പെട്ടു കമ്പനികൾ ദിനം പ്രതി പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതാണ് നിയമങ്ങൾ അതിവേഗം ശിഥിലമാകാൻ കാരണം. വളർന്ന് വരുന്ന സൈബർ തന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ ദിനം പ്രതി സൈബർ നിയമങ്ങൾ പരിഷ്കരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി വിശദാംശങ്ങൾ ഉൾകൊള്ളുന്നതാണ് ഇന്റർനാഷണൽ ടെലി കമ്മ്യൂണിക്കേഷൻ പുറത്തുവിട്ട ഇൻഡക്സ്. സൈബർ ചൂഷണങ്ങൾ ഉയർന്നു വരുന്ന സഹചര്യത്തിൽ ഇവയിൽ പ്രധാനപെട്ടവയെ എങ്കിലും ഉൾക്കൊള്ളിച്ച് സൈബർ നിയമ പരിഷ്കരണം നടത്തണം. ഈ പ്രശ്നപരിഹാരത്തിനായി ശക്തമായ നയരൂപീകരണവും തന്ത്ര പ്രധാനമായ തീരുമാനങ്ങളും വേണമെന്ന് സുരക്ഷാ വിദഗ്ധനായ പവന് ഡുഗല് പറഞ്ഞു. ഇതിനായി കൂടുതൽ തുക മാറ്റി വെക്കണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. സൈബർ സുരക്ഷാ നിയമങ്ങൾ പരിഷ്കരിക്കുന്ന കാര്യത്തിൽ ഇന്ത്യ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇന്ത്യയുടെ ബലഹീനമായ സുരക്ഷാ വളയങ്ങൾ തകർക്കാൻ കാത്തിരിക്കുകയാണ് സൈബർ അക്രമണകാരികൾ എന്നും അദ്ദേഹം പറഞ്ഞു.