പാലാരിവട്ടം മേല്‍പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ പരിശോധന റിപ്പോര്‍ട്ടുകള്‍ വിജിലൻസ് പുറത്ത് വന്നു. ഈ പഠന റിപ്പോർട്ടുകൾ പരിഗണിച്ചാകും ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഹെെക്കോടതി വിധി പറയുക.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തൃശ്ശൂര്‍ എഞ്ചിനിയറിംഗ് കോളേജിലെ സ്ട്രക്ചറല്‍ എഞ്ചിനിയറിംഗ് വിഭാഗവും പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന വിഭാഗവും പാലത്തിന്റെ ബലക്ഷയത്തെ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
ഗാര്‍ഡുകളില്‍ മാത്രം 2183 വിള്ളലുകള്‍ ഉള്ളതായും അതില്‍ 99 എണ്ണം 0.33 മില്ലിമീറ്റര്‍ കൂടുതലാണെന്നും തൃശ്ശൂര്‍ എഞ്ചിനിയറിംഗ് കോളേജിലെ സ്ട്രക്ചറല്‍ എഞ്ചിനിയറിംഗ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്. അതുപോലെ ഗാര്‍ഡുകള്‍ പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് അസ്സി.എഞ്ചിനിയര്‍ 6 വളവുകളും കൂടാതെ പിയര്‍ ക്യാപ്പില്‍ 83 വിള്ളലുകളും കണ്ടെത്തി. തൂണുകളും അടിത്തറയും ബാക്കി ഭാഗങ്ങളും അന്വേഷിച്ച് വരികയാണെന്നും അഴിമതികളുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൂടി കണ്ടെത്താനുള്ളതിനാല്‍ ടി.ഒ സൂരജ്, ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അസ്സി. മാനേജരുമായ എം.ടി തങ്കച്ചന്‍ എന്നിവര്‍ക്ക് ജാമ്യം അനുവധിക്കരുതെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.