ആര്‍സിഇപിയില്‍ നിന്നും പിന്മാറി ഇന്ത്യ; യുറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാറിന് നീക്കം

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരകരാറിലേര്‍പ്പെടാനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരുന്നു.ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുവരവ് വിപണിയെ തകര്‍ക്കും എന്ന യാഥാര്‍ത്ഥ്യമാണ് ആര്‍സിഇപി കരാറില്‍ നിന്നു ഇന്ത്യ പിന്മാറിയത്. പിന്നാലെ കേന്ദ്രം യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചത്.

ജര്‍മന്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കല്‍ ഇന്ത്യയിലെത്തി ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാനുളള ഇന്ത്യയുടെ ശ്രമം വ്യക്തമാക്കയത്. ഇന്ത്യയുടെ വാണിജ്യമേഖലക്ക് ഉണര്‍വ് നല്‍കാന്‍ ഈ ബന്ധം സഹായിക്കും.
ടെക്‌സ്റ്റൈല്‍,രത്‌ന,കാര്‍ഷിക മേഖലകളില്‍ വ്യാപാരം ഈ ബന്ധത്തിലുടെ സഹായിക്കും. ഈ മേഖലകളില്‍ നിന്നുളള വ്യവസായികളില്‍ നിന്ന് ആവശ്യം ഉയരുന്നു എന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.കേ്ന്ദ്രസര്‍ക്കാര്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തിട്ടുണ്ട് എന്ന് വ്യക്തമാക്കി. മന്‍മോഹന്‍ സിങിന്റെ ഭരണ കാലത്ത് ഒപ്പിട്ട കരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുരുന്നതായി അദ്ദേഹം അറിയിച്ചു..

    Content Highlight: India Trade Talks with EU

LEAVE A REPLY

Please enter your comment!
Please enter your name here