ഇക്വാലിറ്റി ഷോട്‌സ്; ദതാണ് അസമത്വം

സ്ത്രീ അസമത്വത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ ഫ്രെയ്മിലെത്തിച്ച് യുവ കലാകാരന്മാര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു. സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന വേര്‍തിരിവിനെ വെറും രണ്ടു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യം വരുന്ന ഹ്രസ്വ ചിത്രമാക്കി അവതരിപ്പിച്ചിരിക്കുകയാണ് ഇവര്‍.

പൂര്‍ണമായും മൊബൈല്‍ ഫോണിലാണ് ചിത്രത്തിന്റെ ചിത്രീകരണവും എഡിറ്റിങും ചെയ്തത് എന്നത് ഇതിനെ വ്യത്യസ്ഥമാക്കുന്നു.

ടൂ മച്ച് ഈക്വല്‍ എന്ന ഇസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആലപ്പുഴ സ്വദേശിയായ ആദില്‍ നവാസാണ്. അരവിന്ദ് ജിഎസ്, അശ്വതി എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ റോസ് മേരി, ജിജോഷ്, ഭവപ്രിയ എന്നിവരും അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

സ്ത്രീകള്‍ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളേയും അസമത്വങ്ങളേയും തുറന്നു കാട്ടുന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ടൂ മച്ച് ഈക്വല്‍. ഫെമിനിസത്തേയും മറ്റു ലിംഗവിവേചനങ്ങളെക്കുറിച്ചുമാണ് ടൂ മച്ച് ഈക്വല്‍ സംസാരിക്കുന്നത്. സ്ത്രീ സ്വയംഭോഗത്തെക്കുറിച്ച് പറഞ്ഞ ഹ്രസ്വചിത്രത്തിനു ശേഷം ടൂ മച്ച് ഈക്വല്‍ പുറത്തിറക്കുന്ന ഈക്വാലിറ്റി ഷോര്‍ട്‌സിലെ രണ്ടാമത്തെ വീഡിയോ ആണിത്.

ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന വലിയൊരു പ്രശ്‌നത്തെ പറയുന്നതിന് മണിക്കൂറുകള്‍ നീളമുള്ള സിനിമ തന്നെ വേണമെന്നില്ലെന്ന് തെളിയിക്കുകയാണ് 1.57 മിനുട്ടുകള്‍ കൊണ്ട് ഈ കലാകാരന്മാര്‍.

Content Highlights: A short film by too_much_equal about the inequality of women.

LEAVE A REPLY

Please enter your comment!
Please enter your name here