യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികളെ വെല്ലുവിളിച്ച് കൊണ്ട് ഫോർദോ ആണവ നിലയത്തിലെ സെൻട്രിഫ്യൂജുകളിലേക്ക് ബുധനാഴ്ച അർധരാത്രി യൂറേനിയം വാതകം കടത്തിവിട്ടാണ് ഇറാൻ പ്രകോപനപരമായ നീക്കം നടത്തിയത്. 2018ൽ യുഎസ് ആണവകരാറിൽ നിന്നും പിന്മാറിയതിനു ശേഷം ഇറാൻറെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ശക്തമായ പ്രകോപനമാണെന്നാണ് നീരിഷകർ വിലയിരുത്തുന്നത്. സമ്പുഷ്ടീകരണ പരിശോധനയുമായി കഴിഞ്ഞയാഴ്ച്ച ഇറാനിലെത്തിയ രാജ്യാന്തര ആണവ ഏജൻസിയുടെ (യുഎൻ) പ്രതിനിധിയെ തടഞ്ഞുവെച്ചതും മേഖലയിൽ സംഘർഷം ശക്തമാക്കി.
അടിയന്തിരമായി വിളിച്ചു ചേർത്ത ആണവോർജ ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിൽ രാജ്യാന്തര തലത്തിൽ ഇറാനെതിരെ സമർദമുണ്ടാകണമെന്ന വിമർശനവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ രംഗത്തെത്തി.മര്യാദകൾ ലംഘിച്ചുള്ള ഇറാൻറെ പ്രകോപനം അഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ കഴിയില്ലെന്നും ഇറാനെതിരെ തിരിച്ചടികളുണ്ടാകുമെന്ന് ബോധ്യപ്പെടുത്താൻ ബോർഡ് അംഗങ്ങൾ തീരുമാനമെടുക്കണമെന്നും പോംപെയോ ആവശ്യപ്പെട്ടു.
യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന നെയ്തൻസ് ആണവനിലയത്തിൽ കഴിഞ്ഞയാഴ്ച പരിശോധനക്കെത്തിയ യുഎൻ ഉദ്യോഗസ്ഥയെ തടഞ്ഞ കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥ നിലയത്തിലേക്കു കടന്നപ്പോൾ അലാം അടിച്ചതിനെ തുടർന്ന്, സംശയകരമായ വസ്തുക്കൾ കൈയിൽ കരുതിയിട്ടുണ്ടെന്ന സംശയം മൂലമാണ് യുഎന്നിന്റെ പരിശോധനാ ഇൻസ്പെക്ടറെ ആദ്യമായി യുഎൻ തടയുന്നതും. പരിശോധനക്കിടയിൽ ഇവരുടെ ദേഹത്ത് സ്ഫോടക സ്വഭാവമുള്ള വസ്തുക്കളുടെ അംശം കണ്ടെത്തുകയും ചെയ്തു.എന്നാൽ ഇവർ ശുചിമുറിയിൽ പോയി തിരികെയെത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ ആ തെളിവുകൾ നഷ്ടപ്പെട്ടെന്നും രാജ്യാന്തര ആണവോർജ ഏജൻസിയിലെ ഇറാൻറെ പ്രതിനിധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സന്ദർശനം പൂർത്തിയാക്കാതെ ഉദ്യോഗസ്ഥ രാജ്യം വിടുകയും ചെയ്തു. സംഭവത്തെ യൂറോപ്യൻ യൂണിയനും അപലപിച്ചിട്ടുണ്ട്.
Highlights: Iran bars U.N nuclear inspector from uranium-enrichment plant.