രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി ഡൽഹി സർക്കാർ കൊണ്ടുവന്ന ഒറ്റ- ഇരട്ട വാഹന ഗതാഗത നിയന്ത്രണത്തെ ചോദ്യം ചെയ്ത് അഭിഭാഷകനായ സഞ്ജീവ് കുമാർ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു.ഹരജി പരിഗണിക്കുന്നത് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചാണ് . ഈ ഗതാഗത നിയന്ത്രണം ഡൽഹി സർക്കാരിന്റെ അധികാര ദുർവിനിയോഗവും നിവാസികളുടെ മൗലികാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവും ആണെന്ന് ഹർജിക്കാരൻ പറയുന്നു. പദ്ധതി മലിനീകരണം തടയാൻ സഹായിച്ചിട്ടില്ലെന്ന് കേന്ദ്ര, ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡുകളുടെ റിപ്പോർട്ടുകളും ഹർജിക്കാരൻ ഹാജരാക്കുന്നു.കോടതി പരിഗണിക്കുന്നതിൽ ഡൽഹി സർക്കാരിന്റെ റിപ്പോർട്ടുകളും ഉൾപെടും
Highlight;Delhi air pollution, Delhi pollution; supreme court hearing