യുഎസ് തിരഞ്ഞെടുപ്പ് ; വിജയം കൈവരിച്ച് ഇന്ത്യക്കാരായ 4 അമേരിക്കക്കാർ

അമേരിക്കയിൽ ചൊവാഴ്ച നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ 4 ഇന്ത്യക്കാർ വിജയം കൈവരിച്ചു. വിർജീനിയ സെനറ്റിലേക്ക് ഗസാല ഹാഷ്മി, പ്രതിനിധി സഭയിലേക്ക് സുഹാസ് സുബ്രഹ്മണ്യം എന്നിവരും കാലിഫോർണിയ സെനറ്റിലേക്ക് മനോ രാജു, വടക്കൻ കാരലൈനയിൽ സിറ്റി കൗൺസിലിലേക്ക് ഡിബിൾ അജ്‌മേറ എന്നിവരാണ് വിജയിച്ചത്.

കമ്മ്യൂണിറ്റി കോളേജ് മുൻ അദ്ധ്യാപികയായ ഗസാല ഹാഷ്മി വിർജീനിയ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലിം വനിതയാണ്. പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻറെ റിപ ബ്ലിക്കൻ പാർട്ടിയുടെ സീറ്റിലാണ് ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്ന ഗസാല വിജയിച്ചത്. 50 വർഷം മുമ്പാണ് ഇവർ കുടുംബസമ്മേതം അമേരിക്കയിൽ എത്തിയത്. വിർജീനിയ സെനറ്റിലെ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപെട്ട സുഹാസ് സുബ്രഹ്മണ്യം അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ബറാക് ഒബാമയുടെ കാലത്ത് വൈറ്റ് ഹൗസ് സാങ്കേതിക നയ ഉപദേഷ്‌ടാവായിരുന്നു. 40 വർഷങ്ങൾക്ക് മുമ്പാണ് രക്ഷിതാക്കൾ അമേരിക്കയിലെത്തിയത്.

കാരലൈനിൽ തെരഞ്ഞെടുക്കപ്പെട്ട മനോ രാജൂ പൗരന്മാർക്ക് നിയമസഹായം നൽകുന്ന സാൻഫ്രാൻസിസ്‌ കോസ് പബ്ലിക് ഡിഫെൻഡറിൽ ജോലി ചെയ്യുകയായിരുന്നു. തമിഴ് നാട്ടുകാരായ രാജൂ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയതാണ്. സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച ഡിമ്പിൾ അജ്‌മേറ ഷാർലറ്റ് തൻറെ 16-ാം വയസ്സിൽ രക്ഷിതാക്കൾക്കൊപ്പമാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

content Highlight: US; 4 Indian-Americans win state