ലോക സംഭവങ്ങൾ പലപ്പോഴും വേഗത്തിൽ നീങ്ങുന്നു, പക്ഷേ 1989 ലെ മാറ്റത്തിന്റെ വേഗതയും ശക്തിയും തമ്മിൽ പൊരുത്തപ്പെടാൻ പ്രയാസമാണ്.
പശ്ചിമ-പൂർവ്വ ജർമനികൾക്കിടയിൽ നിലനിന്നിരുന്നതും പിന്നീട് പൊളിച്ചു നീക്കപ്പെട്ടതുമായ മതിലാണ് ബർലിൻ മതിൽ. 1961 ആഗസ്റ്റ് 13നാണ് ഇതു നിർമ്മിക്കപ്പെട്ടത്. പശ്ചിമ ജർമനി (ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി) പാശ്ചാത്യ നിയന്ത്രണത്തിലും പൂർവ്വ ജർമനി (ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ) സോവിയറ്റ് നിയന്ത്രണത്തിലുമായിരുന്നു. സമ്പൽസമൃദ്ധിയിലും സ്വാതന്ത്രത്തിലും പശ്ചിമജർമനിഏറെ മുന്നിലായിരുന്നത് ഇരു ജർമനികൾക്കിടയിലും ശീതയുദ്ധത്തിനിടയാക്കി. ഇതുമൂലമുണ്ടായ അഭയാർത്ഥിപ്രവാഹം തടയുന്നതിനായി 155 കിലോമീറ്റർ നീളവും 116 നിരീക്ഷണ ടവറുകളും 20 ബങ്കറുകളുമുള്ള ബർലിൻ മതിൽ പൂർവ്വ ജർമനിയിലെ സർക്കാർ ജർമനികളെ വേർതിരിച്ച് നിർമിച്ചത്.
ഇനി പശ്ചിമ ജര്മനിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ റഷ്യൻ വെടിയുണ്ടകൾ വരെ കീഴ്പെടുത്തും.ഇതൊരു കടുത്ത മനുഷ്യാവകാശ പ്രശ്നമായി ഉയർന്നു. ചൊരിഞ്ഞ ഈ പ്രദേശം പിന്നീട് ‘ഡെത്ത് സ്ട്രിപ്പ്’ എന്നറിയപ്പെട്ടു. ഔദോഗികകപരമായി ബർലിൻ മതിൽ ആന്റി ഫാസിസ്റ്റ് പ്രൊട്ടക്ഷൻ റാംപാർട്ട് എന്നാണ് അധികൃതർ വിശേഷിപ്പിച്ചത്.’ലജ്ജയുടെ മതിൽ’ എന്നായിരുന്നു പടിഞ്ഞാറൻ ബർലിൻ നഗര സർക്കാർ പരാമർശിച്ചത്. മതിലിൽ പൂർവ്വ-പശ്ചിമ യൂറോപ്പിനെ വേർതിരിക്കുന്ന ‘ഇരുമ്പ് തിരശ്ശീല’ ശക്തമായിരുന്നു.
മതിലിൻറെ സ്ഥാപനത്തിന് മുൻപ് 3.5 ദശലക്ഷം ആളുകൾ കിഴക്കു നിന്നും പടിഞ്ഞാറേക്ക് കുടിയേറിയിരുന്നു. എന്നാൽ, 1961 നും 1989 നും ഇടയിൽ ബർലിൻ വഴിയുള്ള ശക്തമായ കുടിയേറ്റം മതിൽ തടഞ്ഞു. അതിനെ മറികടക്കാൻ ശ്രമിച്ചവരെ വെടിവെച്ചു വീഴ്ത്തി. മതിൽ പണിക്കു ശേഷം ഏകദേശം ഒരുലക്ഷത്തിലധികം ആളുകൾ രക്ഷപെടാൻ ശ്രമിച്ചു. അതിൽ അയ്യായിരത്തിലധികം ആളുകൾ മതിലിന് മുകളിലൂടെ രക്ഷപെടുന്നതിൽ വിജയിച്ചു. 200 ന് മുകളിൽ ആളുകൾ വെടിയേറ്റ് മരിച്ചു.
1989 ൽ പോളണ്ടിലും ഹംഗറിയിലും നടന്ന വിപ്ലവങ്ങൾ കിഴക്കൻ ജർമനിയിൽ അനുകരണങ്ങൾ ഉണ്ടാക്കി. ഇത് ബെർലിൻ മതിലിൻറെ തകർച്ചക്ക് ഊന്നൽ നൽകി. 1989 ഡിസംബർ 22ന് ബെർലിൻ മതിലിലെ ബ്രാൻഡൻബർഗ് ഗേറ്റ് തുറന്നു. 1990 ജൂൺ-നവംബർ മാസങ്ങൾ കൊണ്ട് ‘ബർലിൻ മതിലിൻറെ പതനം’ ജർമ്മൻ പുനഃസംഘടനയ്ക്ക് വഴിയൊരുക്കി. ഒടുവിൽ ഇരുമ്പറക്കുള്ളിലെ യുഎസ്എസ്ആർ രാജ്യം തകരുകയും 15 രാജ്യങ്ങളായി യുഎസ്എസ്ആർ വിഭജിക്കുകയും ചെയ്തു.
സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിൻറെ തകർച്ച ജർമനിയിൽ ജനകീയ മുന്നേറ്റമുണ്ടാകുകയും ഇതിൽ പിടിച്ചു നിൽക്കാനുള്ള ശേഷി ബർലിൻ മതിലിന് ഉണ്ടായില്ല. വിഭജനത്തിൻറെ മതിൽ തകർന്നിട്ട് ഇന്നേക്ക് 30 വർഷം.
Highlight: 30th Anniversary of the fall of the Berlin wall and the Iron curtain.