ആഭ്യന്തര മന്ത്രാലയത്തിൻറെ കീഴിൽ ഗംഗാനദിയുടെ സംരക്ഷണ൦ ലക്ഷ്യമാക്കി ഒരു പുതിയ സേന, കേന്ദ്ര സർക്കാരിൻറെ നേതൃത്തത്തിലാണ് ഗംഗാ പ്രൊട്ടക്ഷൻ കോർപ്‌സ് എന്ന പേരിൽ രൂപീകരിക്കുന്നത്. ഗംഗാ നദിയിൽ മാലിന്യം ഒഴുക്കി വിടുന്നവർക്കെതിരെ കനത്ത പിഴ ഉൾപ്പെടെ ശിക്ഷാനടപടികൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ക്രോഡീകരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ‘നാഷണൽ റിവർ ഗംഗാ (പ്രൊട്ടക്ഷൻ ആൻറ് മാനേജുമെൻറ്) ബില്ല് 2019’ ൽ ഉൾപ്പെടുത്തി കൊണ്ടുള്ള തീരുമാണ് ഇത്. അടുത്ത ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാരിൻറെ നീക്കം.
ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം ചേരുന്ന മന്ത്രിസഭായോഗത്തിൽ ബില്ലിന് അംഗീകാരം നൽകുമെന്നും ഇതിനോടകം ബില്ലിൻറെ കരട് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അയച്ചുകൊടുത്തതായും ദി പ്രിൻറ് റിപ്പോർട്ട് ചെയ്‌തു.
ഗംഗാനദി മലിനമാക്കുന്ന വ്യക്തികളെ അറസ്ററ് ചെയ്യാനുള്ള നിയമങ്ങളും പുതിയ ബില്ലിൽ വ്യവസ്ഥ ചെയുന്നു. അനധികൃതമായ മണൽ ഖനനം, കരിങ്കൽ ക്വാറികളുടെ പ്രവർത്തനങ്ങൾ, ഭൂഗർഭജലം ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒരു കോടിരൂപ വരെയും പിഴ ചുമത്താനുള്ള വകുപ്പുകൾ എന്നിവ ഈ ബില്ലിൽ അടങ്ങിയിട്ടുണ്ട്. അനധികൃതമായി മണ്ണിടിക്കുന്നവർക്ക് ഒരു വർഷം ജയിൽ ശിക്ഷയും ഒപ്പം 25,000 രൂപ പിഴയുമാണ് നിർദ്ദിഷ്ട ബിൽ വ്യവസ്ഥ ചെയ്യുന്നത്.
Highlight: National River Ganga (Protection and Management) Bill 2019