സംസ്ഥാനത്ത് വാഹനങ്ങള്‍ക്കായി 70 ഇ-ചാര്‍ജിങ് സ്‌റ്റേഷനുകള്‍

E-charging units

സംസ്ഥാനത്ത് വെെദ്യൂത വാഹനങ്ങൾക്കായി  70 ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി വൈദ്യുതി ബോര്‍ഡ്. ആറു ചാര്‍ജിങ് സ്റ്റേഷനുകളായിരിക്കും ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. രണ്ടാംഘട്ടത്തില്‍ 64 സ്റ്റേഷനുകള്‍ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കും. ദേശീയ-സംസ്ഥാന പാതയോരത്തുളള കെ.എസ്.ഇ.ബി.യുടെ സബ്ബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവ. അതിനായി താല്‍പര്യപത്രം ക്ഷണിച്ചതില്‍ 17 കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡാണ് സംസ്ഥാന വൈദ്യുത വാഹന നയപ്രകാരം ഇതിന്റെ നോഡല്‍ ഏജന്‍സി.

1.68 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ഈ പ്രോജക്റ്റിന് വേണ്ടി ചെലവാക്കുന്നത്. കേന്ദ്ര നിര്‍ദേശം അനുസരിച്ച് ഒരുലക്ഷത്തിന് മുകളില്‍ ജനസംഖ്യയുളള നഗരങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുളളത്. യൂണിറ്റിന് അഞ്ചുരൂപാ നിരക്കില്‍ ഈടാക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി. 20 കിലോവാട്ടിന്റെ ബാറ്ററി ഒരു മണിക്കുര്‍ ചാര്‍ജ് ചെയ്യാന്‍ 20 യൂണിറ്റ് ആക്കും.

Content Highlights; Electricity Board Planning To Make Vehicle Charging Unit