കാലിഫോര്‍ണിയ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയെ കണ്ടെത്തി. 54 കാരനായ അച്ഛനും 22 കാരിയായ മകളും ചേര്‍ന്ന് ലാസ് വേഗാസ് എന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരക്കി മരുഭൂമിയിൽ ഉപേക്ഷിച്ചത്. ലോസ് ആഞ്ചലസിലെ എഡ്വേര്‍ഡ് എയര്‍ ഫോസിനടുത്തുള്ള ഹൈവേയിലാണ് അവശയായ യുവതിയെ കണ്ടെത്തിയത്. പട്രോളിങ്ങിനിറങ്ങിയ പട്ടാളക്കാരാണ് ബുധനാഴ്ച രാവിലെ യുവതിയെ കണ്ടത്.
ഒരാഴ്ചയായി യുവതിയെ ബന്ദിയായി വച്ചിരിക്കുയായിരുന്നു. എത്ര ദിവസം യുവതി മരുഭുമിയില്‍ കഴിഞ്ഞിട്ടുണ്ടെന്നൊ, എന്തിനാണ് ഇപ്പോള്‍ മോചിതയാക്കിയതെന്നൊ വ്യക്തമല്ല. വിവസ്ത്രയായ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ദിവസങ്ങളോളം ആഹാരവും വെള്ളവും കിട്ടാത്ത അവസ്ഥയിലായിരുന്നു യുവതി.
ആല്‍ഫ്രഡ് ലോറ്റണ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് കാലിഫോര്‍ണിയ പോലീസ് സ്റ്റേഷന് രേഖകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇയാളുടെ മകളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ലോസ് ഏഞ്ചലസിലെ ആല്‍ഫ്രഡ് ലോറ്റണ്ന്റെ വീട്ടില്‍ നിന്നും പോലീസ് കംപ്യുട്ടറും, തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.
Content highlight; Father and daughter charged for kidnapping and raping a woman