13 വൈദ്യുത കാറുകളുമായി ഹ്യുണ്ടേയ്

ദക്ഷിണ കൊറിയൻ നിര്‍മാതാക്കളായ ഹ്യുണ്ടേയ് വൈദ്യുത കാറുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇപ്പോള്‍ അഞ്ചു വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനി 2022ല്‍ 13 മോഡലുകള്‍ ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ്.

വൈദ്യുത വാഹന വിഭാഗത്തില്‍ ഹ്യുണ്ടേയ് അവതരിപ്പിക്കുന്നത് ആറു സെഡാനുകളും ഏഴു ക്രോസോവറുകളുമാണ്. വൈദ്യുത, സങ്കര ഇന്ധന, പ്ലഗ് ഇന്‍ ഹൈബ്രഡ് പവര്‍ട്രെയ്‌നുകളോടെയാവും ഹ്യുണ്ടേയ് കാവുകളുടെ വരവ്. 2020 ഐയോണിക് ഓട്ടോ ഷോയിലും, ഈ മാസം ലൊസാഞ്ചലസില്‍ നടക്കുന്ന ഓട്ടോ ഷോയില്‍ അനാവരണം ചെയ്യാനും ഹ്യുണ്ടേയ് പദ്ധതിയുണ്ട്. സൊനാറ്റ ഹൈബ്രിഡിന്റെ അരങ്ങറ്റം അടുത്ത വര്‍ഷം ചിക്കാഗോ ഓട്ടോ ഷോയിലാവും നടത്തുക.

ഉപയോക്താക്കള്‍ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമൂഹത്തിന് അവബോധമേറുകയും ചെയ്യുന്നുണ്ടെന്നും അതുകൊണ്ടു തന്നെ അവ നിറവേറ്റനുള്ള തയാറെടുപ്പാണ് കമ്പനി നടത്തുന്നതെന്ന് ഹ്യുണ്ടേയ് മോട്ടോര്‍ അമേരിക്ക വൈസ് പ്രസിഡന്റ് മൈക്ക് ഒബ്രയന്‍ പറഞ്ഞു. മാത്രമല്ല കാലത്തിന് അനുയോജ്യമായ പ്രൊപ്പൽഷൻ സാധ്യത സഹിതമുള്ള വിവിധ മൊഡലുകളാണ് കമ്പനിയുടെ ലക്ഷ്യം.

Content Highlights: Hyundai planning to launch 13 electrified vehicles by 2022