ഈ വർഷത്തെ 9 മാസത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 3% അപകടവും 4.3% മരണനിരക്കുമെന്ന് വർധിച്ചിരിക്കുന്നത്. കേരളത്തിലെ റോഡുകളിൽ ദിവസവും പൊലിയുന്നത് 11 മനുഷ്യജീവനുകൾ.
2019 ജനുവരി മുതൽ സെപ്തംബർ 30 വരെയുള്ള അപകട – മരണ നിരക്കുകൾ 2018, 2017 വർഷങ്ങളിലേതുമായി താരതമ്യം ചെയ്തുള്ള പൊലീസിൻറെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ 2019 സെപ്തംബർ 30 വരെ 30801 അപകടങ്ങളിലായി 3363 പേരാണ് കേരളത്തിൽ മരിച്ചത്.
അപകടസാധ്യതയുള്ള 4 റോഡുകൾ കൂടി സുരക്ഷാ ഇടനാഴികളായി പ്രഖ്യാപിച്ച് സുരക്ഷാനടപടികളിലേക്ക് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി കടന്നു. തൃശൂർ – കുന്നംകുളം, വൈപ്പിൻ – നമ്പം, കൊട്ടിയം – കുണ്ടറ, തിരുവനന്തപുരം മെഡിക്കൽ കോളജ് – പേട്ട റോഡുകളാണ് കെ.എസ്.ടി.പി റോഡ് സുരക്ഷാപദ്ധതിയിൽപ്പെടുത്തി സുരക്ഷാ ഉപകരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നത്.
Highlight; Accident death rate in per day at Kerala…