ഇനി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിൻറെ പരിധിയിൽ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിൻറെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി. ഡെൽഹി ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശരിവച്ചു. ജഡ്‌ജി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ വിധി നിർണായകമാകും. പൊതു താൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമെന്ന് സുപ്രീം കോടതി കൂട്ടിച്ചേർത്തു. വിവരാവകാശവും സ്വകാര്യതാ അവകാശവും ഒരു നാണയത്തിൻറെ രണ്ടു വശങ്ങളാണെന്നും കോടതി പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒന്നിച്ചുപോകണം. ആർടിഐ ജുഡീഷ്യറിയെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കരുതെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ ഓഫിസ് വിവരാവകാശ നിയമത്തിൻറെ പരിധിയിൽ വരുമെന്നത് 2010 ജനുവരിയിലാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്.ചീഫ് ജസ്റ്റിസിൻറെ ഓഫിസ് വിവരാവകാശ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരവകാശപ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാളാണ് കോടതിയെ സമീപിച്ചത്.

ഡൽഹി ഹൈക്കോടതി വിധി ഭരണ ഘടനാ ബഞ്ചിലെ മൂന്ന് ജഡ്‌ജിമാർ ശരിവച്ചപ്പോൾ രണ്ടു പേർ വിയോജിക്കുകയുണ്ടായി. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ ഓഫിസ് വിവരാവകാശ നിയമത്തിൻറെ പരിധിയിൽ വരുത്തണമെന്ന നയത്തിനെതിരെസുപ്രീം കോടതി സെക്രട്ടറി ജനറൽ നൽകിയ ഹർജി ഏപ്രിൽ 4ന് വിധി പറയാൻ ഇരിക്കുകയായിരുന്നു.

Highlight; Chief Justice Of India’s Office Comes Under RTI Act.

LEAVE A REPLY

Please enter your comment!
Please enter your name here