സുപ്രീം കോടതി വിധിക്കെതിരെ ഹിന്ദു മഹാസഭ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും

Hindu mahasabha on Ayodhya verdict

അയോധ്യയില്‍ പളളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദു മഹാസഭ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിലനിന്നിരുന്നതായി കോടതി കണ്ടെത്തിയതിനാല്‍ ഇനി എന്തിനാണ് പള്ളി പണിയാന്‍ സ്ഥലം വിട്ടുനല്‍കുന്നതെന്ന്  ആരോപിച്ചാണ്  ഹിന്ദു മഹാസഭ പുനഃപരിശോധന ഹര്‍ജി നല്‍കാൻ കോടതിയെ സമീപിക്കുന്നത്.

ക്ഷേത്രം തകര്‍ത്താണ് തര്‍ക്കഭൂമിയില്‍ പള്ളി പണിഞ്ഞതെന്നും അതിനാല്‍ പള്ളി പണിയാന്‍ ഇനി സ്ഥലംവിട്ടുനല്‍കേണ്ടതില്ലെന്നും ഹിന്ദു മഹാസഭ വാദിക്കുന്നു. ഹിന്ദു മഹാസഭ ഭാരവാഹികളും അഭിഭാഷകരും കൂടിയാലോചന നടത്തിയതിന്  ശേഷമേ ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കു എന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വര്‍ഷങ്ങള്‍ നീണ്ട അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പ്രസ്താവിച്ചത്.

Content Highlight; Hindu Mahasabha will approach the supreme court against SC order