ദീപാവലി റിലീസായി വിജയ് നായകനായ ‘ബിഗിലി’നൊപ്പമാണ് ‘കൈതി’യും തീയേറ്ററുകളിലെത്തിയത്. വേറിട്ട അവതരണശൈലിയുള്ള ഈ ചിത്രത്തിന് റിലീസ് ദിനം മുതല്‍ എല്ലാ മാര്‍ക്കറ്റുകളിലും മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒക്ടോബര്‍ 25നാണ് തീയേറ്ററുകളിലെത്തിയത്. ഈ മാസം 11 വരെയുള്ള 18 ദിവസങ്ങളുടെ കണക്കനുസരിച്ച് ചിത്രം നേടിയ വേള്‍ഡ്വൈഡ് ഗ്രോസ് കളക്ഷന്‍ 100 കോടിക്ക് മുകളില്‍ വരും.![]()
കേരളത്തില്‍ നിന്ന് മാത്രം ആദ്യവാരം ചിത്രത്തിന് 5.26 കോടിയാണ് നേടിയിരുന്നത്. 100 കോടി ക്ലബ്ബിൽ ഇടം നേടിയ കാർത്തിയുടെ ആദ്യ പടമാണിത്. റിലീസ് ദിനം മുതല്‍ എല്ലാ മാര്‍ക്കറ്റുകളിലും മികച്ച മൗത്ത് പബ്ലിസിറ്റിനേടികൊടുത്ത ഈ പടം കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി കൊണ്ടിരിക്കുകയാണ്. പടം ഇപ്പോഴും വൻവിജയമായി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
Highlight; kaithi has grossed ₹ 100 crs. First movie of Karthi to touch world wide box-office.





