ധ്യപ്രദേശിലെ നയാഗാവിലാണ് രോഗങ്ങൾ മാറ്റുന്ന വിശുദ്ധ മരമെന്ന് കരുതപ്പെടുന്ന മഹുവാ വൃക്ഷമുള്ളത്. ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി രോഗശാന്തിക്കായി നയാഗാവിലെത്തുന്നത്. മഹുവാ വൃക്ഷം നിൽക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നതിൽ തടസ്സം നിന്ന പൊലീസുകാർക്ക് നേരെ ഗ്രാമീണർ കല്ലെറിഞ്ഞത്. സംഭവത്തിൽ 11 പോലീസുകാർക്ക് പരിക്കേറ്റു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥർ ആശുപത്രിയിലാണ്. യാതൊരു പ്രകോപനവും കൂടാതെയാണ് ഗ്രാമീണർ പൊലീസുകാരെ ആക്രമിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഘനശ്യാം മാളവ്യ പറഞ്ഞു.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് വരെ എഴുപത് കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് ഈ വൃക്ഷത്തിനടുത്ത് ഭക്തർ എത്തുന്നത്. വൻതോതിലുള്ള വിശ്വാസികളുടെ പ്രവാഹത്തെ തുടർന്ന് മരത്തിന് സമീപം നാനൂറോളം കടകൾ ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പൂജാസാധനങ്ങൾ, ആഹാരവസ്തുക്കൾ, പാനീയങ്ങൾ എന്നിവയാണ് ഇവിടങ്ങളിൽ പ്രധാനമായും വിൽക്കുന്നത്. അനധികൃതമായി നിർമ്മിച്ച കടകൾ നീക്കം ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥൻ മാളവ്യ വിശദീകരിച്ചു.
അഞ്ച് ഞായറാഴ്ചകളോ അഞ്ച് ബുധനാഴ്ചകളോ ഈ വൃഷത്തെ തുടർച്ചയായി തൊട്ടാൽ എത്ര വലിയ മഹാരോഗവും മാറ്റി രോഗശാന്തി തരുമെന്ന മരമെന്നാണ് ഗ്രാമീണർ മഹുവാ വൃക്ഷത്തെ വിശേഷിപ്പിക്കുന്നത്. സത്പുര ടൈഗർ റിസർവ്വോയറിലെ സംരക്ഷിത മേഖലയ്ക്ക് സമീപമാണ് വൃക്ഷം സ്ഥിതി ചെയ്യുന്നത്. പല വഴികളിലൂടെയും എവിടേക്കെത്തുന്ന ആളുകളെ നിയന്ത്രിക്കാൻ പലപ്പോഴും പോലീസിനു കഴിയാറില്ല.
മഹുവാ വൃക്ഷ൦ രോഗശാന്തി മാറ്റുമെന്ന് പ്രചരിപ്പിച്ചത് രൂപ് സിംഗ് എന്നയാളാണ്. പത്ത് മിനിറ്റ് നേരം മരത്തെ ഇരുകൈകളാലും തൊട്ട് നിന്നപ്പോൾ തനിക്ക് രോഗശാന്തി ഉണ്ടായെന്നാണ് രൂപ് സിംഗ് പറഞ്ഞു പരത്തിയത്.
Highlight; Mahua tree issue; two policemen’s hospitalized with serious head injuries.