ഭിന്നശേഷി പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം കേരളത്തിന്

empowerment-of-differently-abled-people

എറ്റവും മികച്ച ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് കേരളം അര്‍ഹത നേടി. ഭിന്നശേഷിക്കാര്‍ക്കായി 2018-19 വര്‍ഷങ്ങളില്‍ നടത്തിയ ശാക്തീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം ലഭ്യമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 2019 ലെ പുരസ്‌കാരമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് രാഷ്ടപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് കേരളത്തിന് കൈമാറും. ‘സര്‍ക്കാര്‍ ഭിന്ന ശേഷി പുനരധിവാസ മേഖലയില്‍ ഫലപ്രദമായി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന മികവിന് കേരളം അര്‍ഹമായത്. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ കോര്‍പ്പറേഷനുകള്‍, സ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചു നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് സാമൂഹ്യ നീതി വകുപ്പിന് ലഭിച്ചിട്ടുള്ള ഈ അംഗീകാരം,’  അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

Content highlights; Kerala state leads in the empowerment of differently-abled people over India.