കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കണ്ണുനിറച്ച് ചെറുപ്പക്കാർ; വെെറലായി കണ്ടക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 

ksrtc viral post

കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂ​രു യാ​ത്ര​യി​ലു​ണ്ടാ​യ അ​നു​ഭ​വം ഫേ​സ്ബു​ക്ക് കു​റി​പ്പാ​ക്കി​യ കെ.​എ​സ്.​ആ​ർ.ടി.സി ബ​സ് ക​ണ്ട​ക്ട​ർ അ​ജി​ത്തി‍​ൻറെ പോ​സ്​​റ്റ്​ സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലാകുന്നു.  മു​ന്നി​ൽ പോ​യ കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തി​നെ തു​ട​ർ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് കാ​റി‍​​​ൻറെ പു​റ​കി​ൽ ത​ട്ടി​യ​തും പി​ൻ​വ​ശം ചെ​റു​താ​യി ച​ളു​ങ്ങി​യ കാ​റി‍​ൻറെ ഉ​ട​മ 10,000 രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആവിശ്യപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് വൈറൽ പോസ്റ്റിനു പിന്നിൽ. ശ​മ്പ​ളം കി​ട്ടാ​ത്ത ത​​​ൻറെ കൈ​യി​ൽ അ​ത്ര​യും പ​ണ​മി​ല്ലെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞ​തോ​ടെ പൊ​ലീ​സ് കേ​സാക്കണമെന്ന് കാറുടമ ആവശ്യപ്പെട്ടു. യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സ്സി​ലാ​ക്കി 1000 രൂ​പ കൊ​ടു​ത്ത് പ്ര​ശ്നം തീ​ർ​ത്തെ​ങ്കി​ലും പിന്നീടാണ് യഥാർത്ഥ ട്വിസ്റ്റ് സംഭവിക്കുന്നത്.

സംഭവങ്ങളല്ലാം കണ്ടു നിന്ന ബസിലെ ചെറുപ്പക്കാരൻ അടുത്ത് വന്ന് അജിത്തിനോട് ശബളം കിട്ടിയോ എന്ന് ചോദിച്ചു. ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യാ​ണ് കി​ട്ടു​ന്ന​തെ​ന്നും ഈ ​മാ​സ​ത്തെ കി​ട്ടി​യി​ല്ലെ​ന്നും അ​റി​യി​ച്ച​തോ​ടെ ചെ​റു​പ്പ​ക്കാ​ര​ൻ യാ​ത്ര​ക്കാ​രി​ൽ ​നിന്ന് പ​ണം പി​രി​ച്ചെടുത്ത് കാറുടമക്ക് നൽകി.

സഹായിച്ച എല്ലാവരോടും നന്ദി പ​റ​ഞ്ഞു കൊണ്ട് ഡ്രൈ​വ​ർ റോ‍യ് പി. തോ​മ​സും ക​ണ്ട​ക്ട​ർ അ​ജി​ത്ത് ലാ​ലും ഫേ​സ്ബു​ക്കിലൂടെ പോ​സ്​​റ്റിട്ടിരുന്നു. ഇത് പിന്നീട് വെെറലായി. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ത്തേ​രി ഡി​പ്പോ​യി​ലെ ജീ​വനക്കാരാണിവർ. നവം​ബ​ർ 13ന് ​കൊ​ടു​വ​ള്ളി​യി​ൽ​ വെ​ച്ചാ​ണ് ബ​സ് കാ​റി‍​​ൻറെ പു​റ​കി​ൽ ത​ട്ടി​യ​ത്.

ഫേസ്ബുക് പോസ്റ്റിൻറെ പൂർണ്ണരൂപം വായിക്കാം;

നന്ദി… നല്ലവരായ യാത്രക്കാർക്ക്

13/11/19 RPK271 ബസുമായി ബത്തേരി ഡിപ്പോയുടെ 1345kkdbnglr സർവീസ് പോകവേ 1800 മണിക്ക് കോഴിക്കോട് നിന്നും ബാഗ്ലൂർ പോകവേ കൊടുവള്ളിക്ക് അടുത്ത് വച്ച് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും അകലം പാലിച്ച് വന്ന ഞങ്ങളുടെ ബസ് ബ്രേക്ക് ചെയ്തെങ്കിലും വളരെ ചെറുതായി കാറിന് തട്ടി. കാറിന്റെ പുറകിൽ ചെറിയൊരു ചളുക്കം മാത്രമാണ് ഉണ്ടായത്.
കാറുകാരൻ പതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും ശമ്പളം പോലും കിട്ടാത്ത ഡ്രൈവർ റോയ് എട്ടൻ തനിക്ക് അത്ര തരാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലെന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ശേഷം കേസാക്കാനാണ് താത്പര്യമെന്നും കാറുകാരൻ പറഞ്ഞു.
സംസാരത്തിന് ശേഷം ബസിലുണ്ടായിരുന്ന 58 യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലെന്ന് എന്നോട് രഹസ്യമായി പറഞ്ഞ റോയ് ഏട്ടൻ 1000 രൂപ നൽകാൻ എന്നോട് ആവശ്യപ്പെടുകയും തുക കൊടുത്ത് പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ഇനിയാണ് ട്വിസ്റ്റ്

ഒരു ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്ന് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചു.ശമ്പളം ഇപ്പോൾ ഗഡുക്ക ളായാണ് കിട്ടുന്നതെന്നും ഈ മാസവും കിട്ടിയില്ല എന്നും പറഞ്ഞു.
ശമ്പളം കിട്ടാത്തതിൽ അതിയായ ദുഃഖം ഉണ്ടെന്ന് പറഞ്ഞ ആ ചെറുപ്പക്കാരൻ ബസിന്റെ മുൻ ഭാഗത്തേക്ക് പോയി. ബസിലുണ്ടായിരുന്ന യാത്രക്കാരോട് കാര്യങ്ങൾ മനസിലാക്കി ചെറിയ കോൺട്രിബ്യൂഷൻ ആണ് ലക്ഷ്യമെന്ന് ഞാൻ പിന്നീടാണ് മനസിലാക്കുന്നത്.
പിന്നീട് താമരശേരിക്കാരൻ മനു എന്ന ചെറുപ്പക്കാരനും ഉദ്യമത്തിൽ പങ്കാളിയായി. യാത്രക്കാരെല്ലാവരും കോൺട്രിബ്യൂട്ട് ചെയ്ത് ആയിരം രൂപ എന്നെ ഏൽപ്പിച്ചു. ഒരു ചടങ്ങ് എന്ന പോലെ യാത്രക്കാർ വലിയ കയ്യടിയോടെ
ആ തുക എനിക്ക് കൈമാറിയപ്പോൾ ചെറുതായൊന്ന് കണ്ണ് നനഞ്ഞു.

ആ ചെറുപ്പക്കാരനോട് പേര് ചോദിച്ചപ്പോൾ അതറിയേണ്ട എന്ന് പറഞ്ഞു എങ്കിലും നിർബന്ധിച്ചപ്പോൾ പന്തല്ലൂർ സ്വദേശി ജുനൈസ് ആണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള ചെറുപ്പക്കാർ സമൂഹത്തിനുള്ള മാതൃക ആണ് .
ജുനൈസിനും മനുവിനും എല്ലാ യാത്രക്കാർക്കും സ്നേഹം നിറഞ്ഞ ഒരായിരം നന്ദി.

റോയ്.പി.ജോസഫ് ഡ്രൈവർ
അജിത് കണ്ടക്ടർ

content highlight; viral post of a driver