‘സ്റ്റാന്‍ഡ് അപ്പ് ‘ ചിത്രത്തിലെ ‘മതിവരാതെ’ ഗാനം തരംഗമാകുന്നു

രജിഷ വിജയന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിധു വിന്‍സറ്റ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ സ്റ്റാന്‍ഡ് അപ്പ് ‘ ചിത്രത്തിലെ ‘മതിവരാതെ’ ഗാനം പ്രേക്ഷക ഹൃദയം കീഴടക്കി തരംഗമാകുന്നു. ചിത്രത്തില്‍ രജീഷ അവതരിപ്പിക്കുന്ന ദിയ എന്ന കഥാപാത്രത്തിന്റേയും കാമുകനായ അമല്‍ ആയി എത്തുന്ന പുതുമുഖ താരം വെങ്കിടേഷിന്റെയും പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്

ഗാനം ആലപിച്ചിരിക്കുന്നത് ആന്‍ ആമിയും, നവാഗത ഗായകനായ ഋതു വൈശാഖും ചേര്‍ന്നാണ്. മായാ മുകില്‍ പൊഴിയും മിഴിയാലേ … എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. കവയിത്രി ബിലു പദ്മിനി നാരായണന്റേതാണ് വരികള്‍. സംഗീതം ചെയ്തിരിക്കുന്നത് വര്‍ക്കിയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടനാണ്. സജിത മഠത്തില്‍, അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേഷ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

content highlights ; Mathi varathe song released from movie stand up

LEAVE A REPLY

Please enter your comment!
Please enter your name here