അഞ്ജലി അമീറിന്റെ ജീവിത കഥ സിനിമയാകുന്നു

Anjali Ameer

ട്രാന്‍സ്‌ജെഡര്‍ നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. അഞ്ജലി അമീറിന്റെ അനുഭവ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡെനി ജോര്‍ജ് ആണ്. മലയാളത്തിലും തമിഴിലുമായി ഒരേ സമയം ഇറങ്ങുന്ന ചിത്രം ഗോള്‍ഡന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മാധ്യമപ്രവര്‍ത്തകനായ വി.കെ അജിത് കുമാറാണ്. സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അഞ്ജലി അമീര്‍ തന്നെയാണ്.

മമ്മൂട്ടിയുടെ പേരൻപിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു ട്രാന്‍സ് ജെന്‍ഡറിന്റെ ജീവിതം ആഴത്തില്‍ ചര്‍ച്ച ചെയുന്നതായിരിക്കും സിനിമ എന്ന് അഞ്ജലി അമീര്‍ പറഞ്ഞു. പൊള്ളാച്ചി, കോഴിക്കോട്, ബാഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. മേയ് പകുതിയോടു കൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Content highlights; transgender actress Anjali ameer’s life story going to be a film

LEAVE A REPLY

Please enter your comment!
Please enter your name here