സിനിമയുടെ മൂല്യമനുസരിച്ച് കാശ് കൊടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകി, വേറിട്ടൊരു രീതി അവതരിപ്പിക്കുകയാണ് ദേശീയ അവാർഡ് ജേതാവായ അസമീസ് സംവിധായകൻ ഭാസ്കർ ഹസാരികാസ്.
തൻറെ പുതിയ സിനിമയായ ആമീസ് moviesaints.com എന്ന വെബ്സൈറ്റിൽ നവംബർ 22നാണ് റിലീസ് ചെയ്യുക. ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന മുൻധാരണകളെ പ്രമേയമാക്കുന്ന സിനിമ, പ്രണയ പശ്ചാത്തലത്തിലാണ് വികസിക്കുന്നത്.
വേറിട്ട രീതിയായി ഉപയോഗിച്ചിരിക്കുന്നത് നിശ്ചിത തുക നൽകി കാണാവുന്ന സിനിമ എന്ന തരത്തിലാണ്. ഇഷ്ടപ്പെട്ടാൽ കൂടുതൽ പണം നൽകാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ വെബ്സൈറ്റിൽ തന്നെ വിമർശന കുറിപ്പെഴുതി നൽകിയ തുകയുടെ ഒരുഭാഗം തിരിച്ചുപിടിക്കാമെന്നും മൂവിസെയിൻറെസ് സി.ഇ.ഒ ഋഷിരാജ് പറഞ്ഞു.
Content highlight; the new version of releasing Assamese movie ‘Aamis’