ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് എത്രയും വേഗം നിർബന്ധമാക്കണമെന്നു ഹൈക്കോടതി. 4 വയസ്സിനു മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ ഭേദഗതി വേഗം നടപ്പാക്കി സർക്കുലർ ഇറക്കാനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി ഓഗസ്റ്റ് 9ന് നിലവിൽ വന്ന സാഹചര്യത്തിൽ ഇനി ഇളവോ സമയമോ അനുവദിക്കാനാവില്ല. നടപടികൾ വിശദമാക്കി മാധ്യമങ്ങളിലും സിനിമാ തിയറ്ററുകളിലും മറ്റും പരസ്യം നൽകുന്ന കാര്യം പരിഗണിക്കണം. അപകടമുണ്ടായാൽ തലയ്ക്കു പരുക്ക് ഏൽക്കാത്തവിധം സംരക്ഷണം നൽകുന്ന ഹെൽമറ്റ് ധരിക്കണമെന്നാണു നിയമം.
Content Highlights: helmet compulsory in bike back seat