സാജിദ് യഹിയന്റെ ‘ഖല്‍ബ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് ; നായകനായി ഷൈന്‍ നിഗം

QALB movie

ഇടി, മോഹൻലാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷൈന്‍ നിഗത്തിനെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖല്‍ബ്. പേര് സൂചിപ്പിക്കുന്നതുപോലെ പ്രണയ ചിത്രമായ ഖല്‍ബിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍  നാല് പേര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രകാശ് അലകസ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവരാണ് സംഗീത സംവിധായകർ.

ജാതിക്ക തോട്ടം എന്ന ഹിറ്റ് ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈല്‍ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു ഇമോഷണല്‍ ഡ്രാമയായ ചിത്രം നിര്‍മ്മിക്കുന്നത് സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സും ചേര്‍ന്നാണ്. സൈജു കുറപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രം വലിയ പെരുന്നാളിന് തീയേറ്ററുകളിലെത്തും

Content highlights; Sajid yahiya’s movie “QULB ” First look poster released

LEAVE A REPLY

Please enter your comment!
Please enter your name here