സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ മാനസീകമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി ബെംഗ്‌ളൂരു സ്വദേശിനി

വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി പതിനഞ്ച് വയസ്സുകാരി. ബെംഗ്‌ളൂരു സ്വദേശിനിയാണ് സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ മാനസീകമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. 2013 മേയ് മാസമാണ് ഗുരുകുലത്തില്‍ ചേര്‍ന്നത്. ആദ്യമൊക്കെ രസകരമായിരുന്നു. എന്നാല്‍ 2017 മുതലാണ് അഴിമതി തുടങ്ങിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരു മാസം മുമ്പാണ് ശിശുക്ഷേമ സമിതിയുടെ സഹായത്തോടെയാണ് രക്ഷിതാക്കള്‍ പെണ്‍ക്കുട്ടിയെ ആശ്രമത്തില്‍ നിന്ന് മോചിപ്പിച്ചത്. സ്വാമിജിക്കായി സംഭാവനകള്‍ പിരിക്കണം, ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ സംഭാവനകള്‍ വേണം.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം.ഏക്കറു കണക്കിന് സ്ഥലങ്ങലും കണ്ടെത്തേണ്ടി വന്നു.

അര്‍ധരാത്രിയില്‍ വിളിച്ചെഴുന്നേല്‍പിച്ചു സ്വാമിജിക്കായി വിഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. വന്‍തോതില്‍ ആഭരണങ്ങളും, മേക്കപ്പും അണിഞ്ഞാണ് ഇത് നടത്തിയിരുന്നത്. മൂത്ത സഹോദരിക്ക് അവിടെനിന്നും പുറത്തുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സഹോദരിയുണ്ടാക്കിയ എല്ലാ വിഡിയോകളും സ്വാമിജിയുടെ നിര്‍ദ്ദേപ്രകാരമായിരുന്നു. ഞാന്‍ സാക്ഷിയാണ്.

അച്ഛനെയും അമ്മയെയും കുറിച്ചു മോശം രീതിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. എന്നോടും ആവശ്യപ്പെട്ടെങ്കിലും ഞാന്‍ ചെയ്തതായി പ്രമുഖ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആത്മീയ കാര്യങ്ങള്‍ക്കായെന്നു പറഞ്ഞു തന്നെ രണ്ടു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടതായും മോശം ഭാഷയിലാണ് ആശ്രമത്തിലുള്ളവർ സംസാരിക്കാറുള്ളതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ആശ്രമത്തിന്റെ നടപടിക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റൊരു മകളെ തിരികെ ലഭിക്കുന്നതിനായി നീക്കങ്ങൾ തുടങ്ങിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കേസിൽ ഉടൻ അറസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും പെൺക്കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

Content highlights ; Bangloore teen girl file a case aganist nithyanada swami
Tag ; Nithyanada swami,

LEAVE A REPLY

Please enter your comment!
Please enter your name here