കുതിച്ചുയർന്ന് ഉള്ളിവില

കുതിച്ചുയർന്ന് ഉള്ളിവില. ചെറിയ ഉള്ളി കിലോയ്ക്ക് നൂറു രൂപ കടന്നു. ചില കടകളിൽ നൂറ്റിപ്പത്തും നൂറ്റിയിരുപതും ആണ് വില. സവാളക്കും കിലോ നൂറു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉള്ളി കിലോ എൺപതിനും സവാള എഴുപതിനുമാണ് വിറ്റത്. പെട്ടന്നാണ് നാൽപതു രൂപയുടെ വർദ്ധനവ് ഉണ്ടായത്.

അതെ സമയം സർക്കാരിൻ്റെ വെജിറ്റബിൾ ആൻഡ് ഫുഡ് പ്രൊമോഷൻ കൗൺസിലിന്റെ വിലയിൽ ഉള്ളിക്ക് തൊണ്ണൂറ്റിയേഴും സവാളക്കു എഴുപ്പത്തിയേഴും നിരക്കാണ് ഉള്ളത്. വിലകൂടിയതോടെ ഓരോ ഗ്രാമിനും അധിക വില നൽകണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് വ്യാപാരികൾ. പെട്ടന്നുണ്ടായ ഈ വില വർധനവിൽ വലയുകയാണ് സാധാരണക്കാരും ഹോട്ടൽ വ്യവസായികളും

content highlight: onion price reaches 100 rupees